വിയറ്റ്‌നാമില്‍ കനത്ത ചുഴലിക്കാറ്റ് ; 11 പേര്‍ മരിച്ചു, നിരവധിപേരെ കാണാതായി

ഹാനോയ്: വിയറ്റ്‌നാമില്‍ കനത്ത ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 11 പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു.

ഇന്നു രാവിലെയാണ് ചുഴലിക്കാറ്റ് വീശിയത്. കനത്ത പ്രഹരശേഷിയുള്ള ഡമ്‌റേ ചുഴലിക്കാറ്റ് വിയറ്റ്‌നാമിന്റെ മൂന്നു മുഖ്യ പ്രദേശങ്ങളിലാണ് വീശിയത്.

ആയിരക്കണക്കിനു വീടുകളും നൂറുകണക്കിനു വൃക്ഷങ്ങളും കാറ്റില്‍ ഒലിച്ചുപോയി.

ഖാന്‍ പോവ പ്രദേശത്താണ് കൂടുതല്‍ മരണം. ഇവിടെ ഏഴുപേരാണ് മരിച്ചത്.

വിയറ്റ്‌നാമിലെ പൊക്ക പ്രദേശങ്ങളെയാണ് ഡംമ്‌റേ കൂടുതലും ആക്രമിച്ചത്.

വിയറ്റ്‌നാമില്‍ ഏതാനും ദിവസങ്ങള്‍കൂടി കാറ്റുവീശും. ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപ്പറേഷന്റെ സമ്മേളനം 6മുതല്‍ 11വരെ നടക്കാനിരിക്കെയാണ് ചുഴലിക്കാറ്റ് നാശംവിതച്ചത്.

Top