ആലപ്പുഴയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

suicide

ആലപ്പുഴ : ആലപ്പുഴയിൽ  പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഹരിപ്പാട് കുമാരകോടി പാലത്തിന് മുകളിൽ നിന്നും ചാടിയാണ് പെൺകുട്ടി  ആത്മഹത്യ ചെയ്തത്. പല്ലന സ്വദേശി സുമേഷിന്‍റെ മകൾ ഗൗരി നന്ദനയാണ് മരിച്ചത്.

സഹോദരനെ മാതാപിതാക്കൾ ശാസിച്ചതിൽ മനനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുറക്കാട് എസ്എൻഎംഎച്ച്‍എസിലെ വിദ്യാർത്ഥിനിയാണ് ഗൗരി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top