പാലക്കാട് പത്താംക്ലാസ്‌ വിദ്യാര്‍ഥിനി കരിങ്കല്‍ ക്വാറിയില്‍ മരിച്ചനിലയില്‍

പാലക്കാട്: കരിങ്കല്‍ ക്വാറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍. തൃത്താല ആലൂരിലാണ് സംഭവം. കള്ളന്നൂര്‍ വീട്ടില്‍ മണിയുടെ മകള്‍ വൃന്ദ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ കുട്ടിയെ വീട്ടില്‍നിന്നു കാണാതായിരുന്നു.

ഇതേത്തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് പത്തുമണിയോടെ വീടിന് സമീപത്തെ പാറമടയില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല കെ.ബി. മേനോന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് വൃന്ദ.

Top