പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

drown-death

കാസർകോട് : കാസര്‍ഗോഡ് ചെമ്മനാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. കൊമ്പനുക്കത്തെ റസാഖിന്റെ മകന്‍ മിസ്ഹബിനെയാണ് ചന്ദ്രഗിരി പുഴയില്‍ കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു .

കൊമ്പനടുക്കം കടവില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിസ്ഹബ് . കുളിച്ചു കൊണ്ടിരിക്കെ മിസ്ഹബ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

Top