cocah raped shootter

ന്യൂഡല്‍ഹി :ഷൂട്ടിങ് പരിശീലകനെതിരെ ലൈംഗികാരോപണവുമായി ദേശീയ ഷൂട്ടിങ് താരം രംഗത്ത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പരിശീലകന്‍ തന്നെ പീഡിപ്പിച്ചെന്നാണ് വിവിധ ദേശീയ ഷൂട്ടിങ് താരത്തിന്റെ പരാതി. ഇതേത്തുടര്‍ന്ന് ആരോപണ വിധേയനെതിരെ ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ഹരിയാനയില്‍നിന്നുള്ള വനിതാ താരമാണ് പരിശീലകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തന്റെ ജന്മദിനത്തിന്റെ അന്ന് ശീതളപാനീയത്തില്‍ മയക്കുഗുളിക കലര്‍ത്തി നല്‍കിയശേഷം പീഡിപ്പിച്ചെന്നാണ് താരത്തിന്റെ പരാതി.

തന്നെ വിവാഹം കഴിക്കാമെന്ന് നേരത്തേ ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.

പീഡനത്തെകുറിച്ച് താന്‍ ചോദിച്ചപ്പോള്‍, തന്നെ റൈഫിള്‍ ഉപയോഗിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top