mohali test; india vs engaland

മൊഹാലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് ജയം. 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു.

പാര്‍ഥിവ് പട്ടേല്‍ അര്‍ധസെഞ്ചുറി (67*) നേടി. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 236റണ്‍സിന് പുറത്തായി. അര്‍ധസെഞ്ചുറി നേടിയ ജോ റൂട്ടും ഹസീബ് ഹമീദുമാണ് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്.

റൂട്ട് 78 റണ്‍സ് നേടിയപ്പോള്‍ ഹമീദ് 59റണ്‍സോടെ പുറത്താവാതെ നിന്നു. ക്രിസ് വോക്‌സ് 30റണ്‍സെടുത്തു. ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നു വിക്കറ്റും ജഡേജയും ജയന്ത് യാദവും മുഹമ്മദ് ഷാമിയും രണ്ടുവിക്കറ്റ് വീതവും നേടി. 134റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇംഗ്ലണ്ട് വഴങ്ങിയിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 417 റണ്‍സാണെടുത്തത്.

Top