currency ban india ; narendra modi man ki bath

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണമിടപാടുകളിലെ പ്രതിസന്ധികള്‍ 50 ദിവസത്തിനുള്ളില്‍ പരിഹരിക്കാനാകുമെന്നും മോദി മന്‍ കി ബാത്തില്‍ പറഞ്ഞു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പലരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ സൈന്യത്തിനൊപ്പം നില്‍ക്കണം. രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ സൈന്യത്തിന്റെ ശക്തി 125 കോടിയാകുമെന്നും മോദി പറഞ്ഞു.

പൊതു പരീക്ഷകളില്‍ കശ്മീരിലെ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പ്രതിസന്ധികള്‍ക്കിടയിലും വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിച്ച രക്ഷിതാക്കളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു

Top