again earthquake in japan; Richter scale 6.1

ടോക്കിയോ: ജപ്പാനില്‍ ഫുക്കിഷിമ മേഖലയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസവും ഫുക്കുഷിമ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.

അഞ്ചുവര്‍ഷം മുമ്പ് 2011 മാര്‍ച്ചിലുണ്ടായ ഭൂകമ്പവും സുനാമിയും ഫുക്കുഷിമയില്‍ വന്‍നാശം വിതച്ചിരുന്നു.

Top