note issue; suprem court

ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 രൂപ നോട്ട് പിന്‍വലിച്ച വിഷയത്തില്‍ സുപ്രീം കോടതിയില്‍നിന്ന് കേന്ദ്രത്തിന് തിരിച്ചടി. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി ഡിസംബര്‍ രണ്ടിന് പരിഗണിക്കും.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നേരത്തെയും കേന്ദ്രത്തിന് സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് കലാപമുണ്ടാകുമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

Top