santhosh echikkanams story biriyani becomes-drama.

ന്തോഷ് എച്ചിക്കാനത്തിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചെറു കഥയാണ് ബിരിയാണി ,എന്നാല്‍ ഇപ്പോള്‍ ബിരിയാണി നടകമായി അരങ്ങിലെത്തിരിക്കുകയാണ്‌.

സന്തോഷിന്റെ ജന്മനാടിന് അടുത്തുള്ള കാസര്‍കോട് ചുള്ളിക്കരയിലെ പുരുഷ സ്വയം സഹായ സംഘമാണ് ബിരിയാണി നാടകമാക്കിയത്.

സന്തോഷ് എച്ചിക്കാനത്തിന്റെ അനുവാദത്തോട് കൂടിയാണ് ബിരിയാണി അരങ്ങിലെത്തിയത്‌.

കലന്തന് ഹാജി പണിക്കാരനെ തേടി പെരിയയിലെ രാചമന്ദ്രന്റെ കടയില്‍ എത്തുന്നതോടെയാണ് നാടകം തുടങ്ങുന്നത്. കൊട്ടോടിയിലെ പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്റെ വാര്‍ഷികത്തിനാണ് ബിരിയാണി നാടക രൂപത്തില്‍ അരങ്ങില്‍ എത്തിയത്.

സന്തോഷിന്റെ കഥ കാലാതീതമാണെന്ന തിരിച്ചറിവാണ് ചെറുകഥയെ നാടകമാക്കാന്‍ കൊട്ടോടിയിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ചെറുപ്പക്കാരെ പ്രേരിപ്പിച്ചത്.

പ്രതീക്ഷയിലെ മുഴുവന്‍ അംഗങ്ങളും നാടകത്തിന്റെ ഭാഗമാണ്. ആര്‍ക്കും നാടകത്തിലോ ,അഭിനയത്തിലോ മുന്‍പരിചയമില്ലെന്ന പ്രത്യേകയുമുണ്ട്.

സന്തോഷിന്റെ ചെറുകഥയുടെ അന്തസത്ത ചോരാതെ സമകാലീന വിഷയങ്ങളും നാടകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അങ്ങിനെയാണ് സഹകരണ പ്രതിസന്ധിയും കര്‍ണാടകത്തിലെ ആര്‍ഭാട വിവാഹവുമെല്ലാം നാടകത്തില്‍ പരാമര്‍ശിക്കുന്നത്. ജാതി മത തൊഴില്‍ വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ച് നിന്നാല്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന സന്ദേശത്തോടെയാണ് നാടകം അവസാനിക്കുന്നത്.

Top