english premier legue; middlesbrough 0- 1 chelsea

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ മിഡില്‍സ്‌ബ്രോയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ചെല്‍സി ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തില്‍ തുടക്കം മുതലെ ചെല്‍സിക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ ആദ്യ പകുതിയുടെ തുടക്കത്തില്‍ ലഭിച്ച പല അവസരങ്ങളും ചെല്‍സി നഷ്ടപ്പെടുത്തി.

മത്സരത്തിന്റെ 41ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയിലൂടെയാണ് മത്സരത്തിലെ ഏകഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഗോളുകള്‍ക്കായുള്ള ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ആര്‍ക്കും ഗോള്‍വല കുലുക്കാനായില്ല.

ജയത്തോടെ 12 കളികളില്‍ നിന്ന് 28 പോയിന്റുമായാണ് ചെല്‍സി ഒന്നാമതെത്തിയത്. മിഡില്‍സ്‌ബ്രോ 12 മത്സരത്തില്‍ നിന്ന് 11 പോയിന്റുമായി 15ാം സ്ഥാനത്താണ്.

Top