currency ban; committing suicide also radical says arun shourie

ന്യൂഡല്‍ഹി:രാജ്യത്ത് 1000,500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി രംഗത്ത്.

എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ട് പിന്‍വലിക്കല്‍ നടപടിക്കു പിന്നിലെ ലക്ഷ്യം നല്ലതാണെങ്കിലും അത് നടപ്പാക്കിയത് വേണ്ടവിധം ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 85 ശതമാനം നോട്ടുകളും പിന്‍വലിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് സംഭവിക്കാനിരിക്കുന്ന ക്ലേശങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് സാധിച്ചില്ല .കൂടാതെ

ഇടത്തരംചെറുകിട സംരംഭങ്ങള്‍, ഗതാഗതരംഗം, കാര്‍ഷിക രംഗം തുടങ്ങിയ മേഖലകളിലുണ്ടാക്കിയ പ്രതിസന്ധികള്‍ ചില്ലറയല്ലെന്നും അരുണ്‍ ഷൂരി പറഞ്ഞു.

സ്വന്തം പ്രതിച്ഛായയ്ക്കായി വലിയൊരു ലക്ഷ്യത്തെ ബലിയാടാക്കുകയാണ് ചിലര്‍ ചെയ്തതെന്നും ഇത് ആത്മഹത്യാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നത് നോട്ടുകളായിട്ടല്ല. കോടിക്കണക്കിനു രൂപ വിദേശത്താണുള്ളത്. വസ്തുവകകളും സ്വര്‍ണവും മറ്റുമായി കോടികള്‍ സൂക്ഷിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ കള്ളപ്പണത്തിനെതിരായി ഇപ്പോള്‍ നടത്തിയിരിക്കുന്ന നീക്കം കള്ളപ്പണമുള്ളവരെ സ്പര്‍ശിക്കില്ല അരുണ്‍ ഷൂരി ചൂണ്ടിക്കാട്ടി.

രാജ്യത്തെ വലിയ അഴിമതികളിലൊന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. വലിയ കള്ളപ്പണക്കാരൊക്കെ രക്ഷപ്പെടുകയോ രാജ്യം വിടുകയോ ചെയ്തു.

രണ്ടു തവണ ബിജെപിയുടെ രാജ്യസഭാ എംപിയായിരുന്ന അരുണ്‍ ഷൂരി, വാജ്‌പേയി മന്ത്രിസഭയില്‍ ഓഹരിവാര്‍ത്താവിനിമയ മന്ത്രിയായിരുന്നു.

Top