note issue; adjourned till tomorrow over demonetisation

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ നോട്ട് നിരോധത്തിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

500, 1000 രൂപാ നോട്ട് അസാധുവാക്കിയ നടപടിയില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബഹളം വെക്കുകയും സഭാ നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചയോടെ സഭ വീണ്ടും ചേരുകയുമായിരുന്നു.

സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്നും ഒഴിഞ്ഞുമാറില്ലെന്നും സഭയുടെ 193ാം നിയമ പ്രകാരം ചര്‍ച്ചക്ക് തയാറാണെന്നും പാര്‍ലമെന്റ് കാര്യ സഹമന്ത്രി ആനന്ദ കുമാര്‍ അറിയിച്ചു.

കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന ഖാര്‍ഗെ സഭ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും പ്രതിപക്ഷ ബഹളം തുടരുകയും ചെയ്തു.

നോട്ട് അസാധുവാക്കലില്‍ ചര്‍ച്ച ആവശ്യപ്പെട്ടല്ല, സഭാ നടപടികള്‍ നിര്‍ത്തിവെക്കുന്നതിനാണ് പ്രതിപക്ഷ ബഹളമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞു.

തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്ക
ുകയായിരുന്നു.

ശീതകാലസമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളും നോട്ട് വിഷയത്തെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ നിരവധി തവണ നിര്‍ത്തിവെച്ചിരുന്നു.

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം രാജ്യസഭയിലും ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിരവധി തവണ നിര്‍ത്തിവെച്ചിരുന്നു.

Top