Mamata to attend the aap compaign in delhi

ന്യൂഡല്‍ഹി: രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തുന്ന ബഹുജന റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗിക്കും.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹിയിലെ പച്ചക്കറി മൊത്തവ്യാപാരസ്ഥലമായ ആസാദ്പുര്‍ മാന്‍ഡിയിലാണ് റാലി. രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി അടിയന്തര നടപടിയെടുക്കണമെന്നാവശ്യപെട്ടാണ് ആംആദ്മി റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നത്.

Top