india vs engalnd; openers out

വിശാഖപട്ടണം: ഗംഭീര തുടക്കത്തേടെയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത് എന്നാല്‍ 22 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എത്തിയപ്പോഴേയ്ക്കും ഓപ്പണര്‍മാര്‍ പവലിയനില്‍ മടങ്ങിയെത്തി.

മുരളി വിജയ് 20 റണ്‍സിനും കെ.എല്‍.രാഹുല്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പും പുറത്തായി. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ ജയിംസ് ആന്‍ഡേഴ്‌സണ്‍ വിജയിയെ മടക്കി. സ്റ്റുവര്‍ട്ട് ബ്രോഡാണ് രാഹുലിനെ പുറത്താക്കിയത്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 97/2 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (40), ചേതേശ്വര്‍ പൂജാര (37) എന്നിവരാണ് ക്രീസില്‍. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

Top