IM operative Andul Wahid channelised funds for outfit via Dubai from Pakistan: NIA

ന്യൂഡല്‍ഹി: ഐ.എന്‍ എയുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ അബ്ദുള്‍ വാഹിദ് സിദ്ധിബാപ്പ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്താനില്‍ നിന്ന് പണം എത്തിച്ചിരുന്നുവെന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

സ്‌പെഷല്‍ ജഡ്ജി രാകേഷ് പണ്ഡിറ്റിന് മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം എന്‍ഐഎ വ്യക്തമാക്കിയത്.

കൂടാതെ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായി വഴിയാണ് സിദ്ധിബാപ്പയും സംഘവും പണം എത്തിച്ചിരുന്നതെന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു

കഴിഞ്ഞ മേയ് 20നാണ് കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയും ഇന്ത്യന്‍ മുജാഹിദീന്‍ സഹസ്ഥാപകനായ യാസിന്‍ ഭട്കലിന്റെ ബന്ധുവുമായ അബ്ദുള്‍ വാഹിദ് സിദ്ധിബാപ്പ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പിടിയിലായത്.

ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 120ബി വകുപ്പും യുഎപിഎ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

Top