Edward Snowden Warns Of Increase In US Domestic Spying After Donald Trump Victory

വാഷിംഗ്ടണ്‍: യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ കീഴില്‍ അമേരിക്ക നടത്തുന്ന ചാരപ്രവര്‍ത്തനം കൂടുതല്‍ വിപുലമാകാനാണ് സാധ്യതയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍.

ഇക്കാര്യത്തില്‍ ബരാക്ക് ഒബാമ സ്വീകരിച്ച നയത്തിന് വിരുദ്ധമാണ് ട്രംപിന്റെ നിലപാടുകളെന്നും സ്‌നോഡന്‍ വ്യക്തമാക്കി.

ബ്യൂണസ് അയേഴ്‌സ് യൂണിവേഴ്‌സിറ്റി നിയമ വിദ്യാര്‍ഥികളുമായി നടത്തിയ ടെലി കോണ്‍ഫറന്‍സിലാണ് എഡ്വേര്‍ഡ് സ്‌നോഡന്‍ ട്രംപിനെതിരെ നിലപാടെടുത്തത്.

രാജ്യത്തിനകത്തും പുറത്തും നടത്തുന്ന ചാരപ്രവൃത്തികള്‍ സംബന്ധിച്ച് ബരാക്ക് ഒബാമ ഭരണകൂടം സ്വീകരിച്ച അതേ നിലപാടുകള്‍ ഡൊണാള്‍ഡ് ട്രംപ് പിന്തുടരുമെന്ന പ്രതീക്ഷ തനിക്കില്ലെുന്നും സര്‍ക്കാരിന് പകരം പ്രമാണിത്വമാണ് ഇപ്പോള്‍ അമേരിക്കയില്‍ വന്നിരിക്കുന്നതെന്നും സ്‌നോഡന്‍ പറഞ്ഞു.

നയങ്ങള്‍ക്കും പരിപാടികള്‍ക്കും ജനങ്ങളുടെ അംഗീകാരം ലഭിച്ചിട്ടില്ല. മറിച്ച് വ്യക്തികളിലും അവകാശവാദങ്ങളിലും വിശ്വാസമര്‍പ്പിക്കുകയും അവര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുമെന്ന പ്രതീക്ഷയിലുമാണ് പുതിയ ഭരണകൂടം അധികാരത്തിലെത്തിയതെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ പറഞ്ഞു.

അമേരിക്കയിലേക്ക് മടങ്ങിവരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ല.

തന്റെ ജീവനും സ്വത്തിനും ഭീഷണിയില്ലെങ്കില്‍ താനിപ്പോഴും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ഭാഗാമിയിരുന്നേനെയെന്നും സ്‌നോഡന്‍ പറഞ്ഞു.

നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ജീവനക്കാരനായിരുന്ന സ്‌നോഡന്‍ പുറത്തുവിട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവില്‍ റഷ്യയില്‍ അഭയാര്‍ഥിയാണ് സ്‌നോഡന്‍.

Top