Cristiano Ronaldo enjoys mixed fortunes as the European champions cruise to victory

മൊണ്ടിവീഡിയോ:ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം. പോര്‍ച്ചുഗല്‍ ലാത്വിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ എസ്‌തോണിയയെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കാണ് ബെല്‍ജിയം തോല്‍പ്പിച്ചത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളാണ് യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 28, 85 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍. 69ാം മിനുട്ടില്‍ വില്യമും ഇഞ്ചുറി ടൈമില്‍ ബ്രൂണോ ആല്‍വസും പോര്‍ച്ചുഗലിന്റെ പട്ടിക തികച്ചു.

ജുസിന്‍സാണ് ലാത്വിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ഒന്നിന് പിറകെ ഒന്നായി എട്ട് ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ബെല്‍ജിയം എസ്‌തോണിയയെ തകര്‍ത്തത്.

മെര്‍ട്ടെന്‍സും റൊമേലു ലുക്കാക്കുവും ബെല്‍ജിയത്തിന് വേണ്ടി ഇരട്ടഗോള്‍ നേടി. മ്യൂണിയര്‍, ഏദന്‍ ഹസാര്‍ഡ്, കരാസ്‌കോ എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. എസ്‌തോണിയന്‍ താരത്തിന്റെ സെള്‍ഫ് ഗോള്‍ കൂടിയായതോടെ പട്ടിക പൂര്‍ത്തിയായി.

Top