വിവാഹ സംഘത്തിന്റെ ബോട്ട് മറിഞ്ഞ് നൈജീരിയയിൽ 106 പേർ മുങ്ങിമരിച്ചു

അബുജ (നൈജീരിയ) : വടക്കൻ നൈജീരിയയിലെ ക്വാറയിൽ വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തിന്റെ ബോട്ട് മറിഞ്ഞ് 106 പേർ മുങ്ങിമരിച്ചു. തിങ്കളാഴ്ച പുലർച്ചെ 3നു നൈജർ നദിയിലാണു ദുരന്തം. വൈകിട്ടു നടന്ന വിവാഹത്തിലും വിരുന്നിലും പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു ഇവർ.

സമീപഗ്രാമങ്ങളിൽനിന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ അതിഥികൾ കനത്തമഴയെത്തുടർന്നു റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെയാണു ബോട്ടിൽ മടങ്ങാൻ തീരുമാനിച്ചത്. ബോട്ടിൽ 270 പേരുണ്ടായിരുന്നു. 144 പേരെ രക്ഷപ്പെടുത്തി.

Top