google pixel phone users reporting issues

ഗൂഗിള്‍ സ്മാര്‍ട്ട് ഫേണുകളായ ‘ഗൂഗിള്‍ പിക്‌സല്‍ ‘, ഗൂഗിള്‍ പിക്‌സല്‍ എക്‌സ് എല്‍ ഫോണുകള്‍ക്കെതിരെ വീണ്ടും പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്ത്.

ആദ്യം ബ്ലൂടൂത്ത് പെയറിംഗ് പ്രശ്‌നമയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും എല്‍.ടി.ഇ ബാന്‍ഡ് 4 ഫ്രീക്വന്‍സിയിലാണ് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള പിക്‌സല്‍ യൂസര്‍മാര്‍ എല്‍.ടി.ഇ സിഗ്‌നല്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.
എല്‍.ടി.ഇ ബാന്‍ഡ് 4 (FDDLTE, 1700MHz) ഉപയോക്താക്കളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ഉയരുന്നത്‌.

വടക്കന്‍ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലെയും ചില പ്രദേശങ്ങളിലെ യൂസര്‍മാര്‍ എല്‍.ടി.ഇ ബാന്‍ഡ് 4 നെറ്റുവര്‍ക്കിനെ മാത്രമാണ് ആശ്രയിക്കുന്നത്. അതേസമയം, ടിമൊബൈല്‍ യൂസര്‍മാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ നേരിടുന്നില്ല.

ചില പ്രത്യേക നെറ്റുവര്‍ക്കുകളില്‍ മാത്രമാണ് എല്‍.ടി.ഇ ബാന്‍ഡ് 4 കണക്ടിവിറ്റി പ്രശ്‌നമുള്ളത്.

പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതായും അത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ഒരു ഗൂഗിള്‍ പ്രതിനിധി പറഞ്ഞു. ഇതിനായി ഒരു അപ്‌ഡേറ്റ് പുറത്തിറക്കും. അത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top