pakistan wont be able to copy new notes intelligence agencies

മുംബൈ: പാകിസ്താനോ മറ്റു വ്യാജനോട്ട് നിര്‍മാതാക്കള്‍ക്കോ അനുകരിക്കാനാകാത്ത രീതിയിലാണ് പുതിയ നോട്ടുകളുടെ രൂപകല്‍പനയെന്ന് ഇന്റലിജന്‍സ് വിഭാഗം.

വ്യാജമായി നോട്ട് നിര്‍മിക്കുന്നവര്‍ക്ക് പകര്‍ത്താനാവാത്ത തരത്തിലുള്ള സുരക്ഷാ രീതികളാണ് നോട്ടില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കഴിഞ്ഞ ആറുമാസം കൊണ്ട് ഇനറലിജന്‍സ് ഗവേഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നോട്ടുകള്‍ അച്ചടിച്ചതെന്നും ഇന്റലിജന്‍സ് വിഭാഗം പറയുന്നു.

പാകിസ്താനിലെ പെഷവാറില്‍ 500, 1000 ഇന്ത്യന്‍ നോട്ടുകള്‍ വ്യാപകമായി അച്ചടിക്കുന്നതായും യഥാര്‍ഥ നോട്ടുകളുമായി യാതൊരു വ്യത്യാസവുമില്ലാത്ത വ്യാജനോട്ടുകള്‍ അച്ചടിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങളാണ് ഇവിടെ ഉള്ളതെന്നും നേരത്തേതന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നോട്ടുകള്‍ അച്ചടിക്കാനുള്ള കടലാസ് ഉള്‍പ്പെടെയുള്ളവ സര്‍ക്കാരുകള്‍ക്ക് മാത്രം ലഭിക്കുന്നത് ആയതിനാല്‍ പാക് സര്‍ക്കാരിന്റെ സഹായവും വ്യാജനോട്ട് നിര്‍മാതാക്കള്‍ക്ക് ഉണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നു.

ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള ഭീകരരാണ് ഈ കള്ളനോട്ട് സംഘങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്.

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്കു വരുന്ന 500, 1000 രൂപയുടെ കള്ളനോട്ടുകള്‍ വഴി ഐഎസ്‌ഐ പ്രതിവര്‍ഷം 500 കോടി ലാഭം നേടുന്നുണ്ടെന്നാണ് ഐബി, റോ തുടങ്ങിയ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

പാകിസ്താനില്‍ അച്ചടിക്കുന്ന ഇന്ത്യന്‍ നോട്ടുകളുടെ മുഖവിലയുടെ 3040 ശതമാനം വെച്ച് ഐഎസ്‌ഐയ്ക്ക് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Top