അബുജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ആയുധധാരികളുടെ ആക്രമണത്തില്‍ 36 ഖനി തൊഴിലാളികള്‍ കൊലപ്പെട്ടു. സാംഫാര സംസ്ഥാനത്തെ മരുവിലുള്ള ക്യാമ്പ് ആക്രമിച്ചശേഷം തൊഴിലാളികളെ കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.
നടന്നത് ഭീകരാക്രമണമാണെന്ന് ഗവര്‍ണര്‍ അബ്ദുള്‍ അസിസ് യാരി പറഞ്ഞു.
സംഫാര വനത്തില്‍ താവളമടിച്ചിട്ടുള്ള ആയുധധാരികളെ തുരത്താന്‍ ജൂലൈയില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മുദ് ബുഹാരി പ്രത്യേക സേനയെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നൂറോളം പേരാണ് പ്രദേശത്തെ ഗ്രാമങ്ങളില്‍ കൊല ചെയ്യപ്പെട്ടിട്ടുള്ളത്.