32 indian peacekeepers injured in blast in east congo un mission

കിന്‍ഷാസ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിക്കുകയും യു.എന്‍ സമാധാനാന സേനയിലെ 32 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മൂന്ന് സമാധാന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ഇന്ന് രാവിലെ ഗോമ എന്ന പട്ടണത്തിലാണ് സ്‌ഫോടനമുണ്ടായത്. സൈനികരുടെ രാവിലത്തെ പതിവ് പരിശീനത്തിനിടെയായിരുന്നു സ്‌ഫോടനം നടന്നത്.

വന്‍ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പതിനെട്ടായിരത്തോളം യു.എന്‍ സമാധാന സേനാംഗങ്ങള്‍ ഇവിടെ സേവനം ചെയ്യുന്നുണ്ട്.

Top