Pakistan’s Minister of India to host global conference on tobacco control

ഇസ്ലാമാബാദ്: ഇന്ത്യയില്‍ നടക്കുന്ന ആഗോള പുകയില നിയന്ത്രണ സമ്മേളനത്തില്‍ നിന്ന് പാകിസ്താന്‍ പങ്കെടുക്കില്ല. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍മൂലമാണു പാകിസ്താന്‍ സമ്മേളനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.

പുകയില നിയന്ത്രണവുമായി ബന്ധപ്പെട്ടു ഏറെ പ്രധാന്യമുള്ള സമ്മേളനമാണു നടക്കുന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഉചിതമായിരിക്കില്ലെന്നും പാക് ആരോഗ്യ സഹമന്ത്രി സൈറ അഫ്‌സല്‍ തരാര്‍ പറഞ്ഞു.

പുകയില ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണു സമ്മേളനത്തിനു ഇന്ത്യ അതിഥേയത്വം വഹിക്കുന്നത്. 180 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. നവംബര്‍ ഏഴ് മുതല്‍ പന്ത്രണ്ടു വരെയാണു സമ്മേളനം.

Top