See, Don’t Touch: Akhilesh Yadav’s Snazzy Rath For UP Elections Revealed

ലക്‌നൗ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പത്തു വീലുകളുള്ള പരിഷ്‌കരിച്ച ഒരു ചുവന്ന മെഴ്‌സിഡസ് ബസിലാണ് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് എത്തുക.

വ്യാഴാഴ്ചയാണ് യാദവിന്റെ വികാസ് യാത്ര ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മന്ത്രിയുടെ ലക്‌നൗവിലെ ഓഫീസില്‍ ആഡംബര ബസ് എത്തി.

മുഖ്യമന്ത്രി അഖിലേഷ് യാദവിന് ബസില്‍ നിന്നു തന്നെ ജനകൂട്ടത്തെ അഭിസംബോധന ചെയ്യാനായി ഹൈട്രോളിക്ക് ലിഫ്റ്റും മൈക്കും, പിന്നെ സിസിടിവി കാമറ, എല്‍.സി.ഡി ടെലിവിഷനുകള്‍, സോഫകള്‍, കട്ടില്‍, എന്നിവയും ഉണ്ട്. എപ്പോഴും ബസില്‍ പ്രചാരണ ഗാനം മുഴങ്ങി കേള്‍ക്കുകയും ചെയ്യും. പാര്‍ട്ടിയുടെ ചിഹ്നത്തിനൊപ്പം മന്ത്രിയുടെയും വലിയ ഒരു ചിത്രം തന്നെ ബസിന്റെ മുന്നിലായുണ്ട്. പാര്‍ട്ടി തലവന്‍ മുലായം സിംഗ് യാദവിന്റെ രണ്ട് ചിത്രങ്ങള്‍ ബസിന്റെ പിന്നിലായും ഉണ്ട്. എന്നാല്‍ യു.പി അധ്യക്ഷന്‍ ശിവ്പാല്‍ യാദവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

അഖിലേഷും ശിവ്പാലും തമ്മിലുണ്ടായ അധികാര തര്‍ക്കമൂലം പിതാവ് മുലായം സിംഗുമായി അകല്‍ച്ചയിലാണ് മന്ത്രി. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പാര്‍ട്ടിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ അഖിലേഷ് എത്തും.

Top