ടോക്കടിന്‍സ്: ബ്രസീലില്‍ സാന്റാ മരിയയില്‍ ഗുഹ ഇടിഞ്ഞു വിണു പത്തു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. സാന്റാ മരിയയിലെ കസാ ഡാ പെട്രോയിലുള്ള ഗുഹയില്‍ മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. അപകടസമയം ഏകദേശം അമ്പതോളം ആളുകള്‍ ഗുഹയിലുണ്ടായിരുന്നു.
റിയോ ഡി ഷാനേറോയില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് സാന്റാമരിയ.


