This New Notice Sums Up Life Near Line Of Control (LoC) Amid Hostilities

ശ്രീനഗര്‍:ജമ്മു-കശ്മീര്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ സൈന്യം. നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നോട്ടീസുകള്‍ സൈന്യം ചെറുപട്ടണങ്ങളിലെങ്ങും പതിച്ചിട്ടുണ്ട്.

രാത്രകാലങ്ങളില്‍ ലൈറ്റ് കെടുത്തിയിരിക്കണം,അജ്ഞാതര്‍ക്ക് ഒരു തരത്തിലുള്ള വിവരങ്ങളും കൈമാറരുത്, സൈന്യം, ബി.എസ്.എഫ്, പൊലീസ്, മറ്റ് സൈനിക വിഭാഗങ്ങള്‍ എന്നിവയുടെ അംഗബലം, ക്യാമ്പുചെയ്യുന്ന സ്ഥലം എന്നിവയുമായി ബന്ധപ്പെട്ട ഒരു വിവരവും ആരോടും വെളിപ്പെടുത്താന്‍ പാടില്ല, പരിചയമില്ലാത്ത നമ്പരില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കരുത് എന്നീ നിര്‍ദ്ദേശങ്ങള്‍ സൈന്യത്തിന്റെ നോട്ടീസില്‍ പറയുന്നു.

കൂടാതെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിചയമില്ലാത്തവരെ കണ്ടാല്‍ പൊലീസില്‍ വിവരം അറിയിക്കണം. ഹാല്‍മറ്റ്, ഖൗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നോട്ടീസ് മുമ്പ് കണ്ടിട്ടില്ലന്ന് പ്രദേശവാസികള്‍ പറയുന്നു.

Top