Michel Aoun Rises to Lebanese Presidency Ending Power Vacuum

ബെയ്റൂട്ട്: ലബനീസ് പ്രസിഡന്റായി മുന്‍ സൈനിക മേധാവി മൈക്കല്‍ ഔനെ തിരഞ്ഞെടുത്തു.

128 അംഗ പാര്‍ലമെന്റിലെ നൂറിലേറെ അംഗങ്ങളാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. പാര്‍ലമെന്റിലെ പ്രധാനകക്ഷിയെ നയിക്കുന്ന സഅദ് ഹരീരിയുടെ പിന്തുണയാണ് ഔനിന്റെ വിജയത്തിന് കാരണമായത്. ഒന്നാം റൗണ്ടില്‍ ആവശ്യമായ മൂന്നില്‍ രണ്ട് വോട്ടുകള്‍ നേടാത്തതിനാലും രണ്ടാം റൗണ്ടില്‍ അധിക ബാലറ്റ് കണ്ടെത്തിയതിനാലുമാണ് മൂന്നാം റൗണ്ട് തിരഞ്ഞെടുപ്പ് നടത്തിയത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത നിലനിന്നതാണ് തിരഞ്ഞെടുപ്പ് നീട്ടിയത്. 2014 മൈക്കല്‍ സുലൈമാന്‍ പ്രസിഡന്റ് പദവിയൊഴിഞ്ഞത് മുതല്‍ രാജ്യത്തെ സുപ്രധാന പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ 45 തവണ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും ക്വോറം തികയാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു.
29 മാസത്തെ കാത്തിരിപ്പിന് ശേഷം പുതിയ പ്രസിഡന്റിനെ കിട്ടിയതിന്റെ ആഘോഷത്തിലാണ് ലബനാന്‍ തെരുവുകള്‍.

Top