FBI probe makes no difference to Hillary Clinton

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉണ്ടായ എഫ് ബി ഐ അന്വേഷണം ഹിലരി ക്ലിന്റന് തിരിച്ചടിയായി.

അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും മൂന്നിലൊന്ന് വോട്ടര്‍മാരും ഹിലരിക്ക് എതിരെ തിരിഞ്ഞതായാണ് വിലയിരുത്തല്‍. നിര്‍ണായക സ്റ്റേറ്റുകളിലൊന്നായ ഫ്ലോറിഡയില്‍ ഡൊണാള്‍ഡ് ട്രംപിനാണ് ഇപ്പോള്‍ ലീഡ്.

ഹില്ലരി ക്ലിന്റനുമായി ബന്ധപ്പെട്ട ഇ മെയില്‍ വിവാദത്തില്‍ പുതുതായി പുറത്തുവന്ന ഇ മെയിലുകള്‍ പരിശോധിക്കാന്‍ വാറണ്ടുമായി എഫ്.ബി.ഐ രംഗത്തെത്തിട്ടുണ്ട്‌.

കൂടാതെ ഡെമോക്രാറ്റിക് നേതാവ് ആന്തണി വെയ്‌നറുടെ മെയിലുകള്‍ പരിശോധിക്കാന്‍ ഇതോടെ എഫ്.ബി.ഐക്ക് കഴിയും.

ഹില്ലരി 2009 നും 2013 നും ഇടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം.

വിഷയത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരത്തെ എഫ്.ബി.ഐ തീരുമനിച്ചിരുന്നു.

എന്നാല്‍, പുതിയ മെയിലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും എഫ്.ബി.ഐ അന്വേഷണത്തിന് ഒരുങ്ങുന്നത്.

Top