pak freezes bank accounts of 5 100 terror suspects

ഇസ്ലാമബാദ്: പാകിസ്താനില്‍ 5100 ഭീകരരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഭീകരസംഘടനയായ ജെയ്‌ഷെ മുഹഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ ഉള്‍പ്പെടെ തീവ്രവാദികള്‍ എന്ന് സംശയിക്കുന്ന 5,100ഓളം പേരുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിന്റെ (എസ്.ബി.പി.) ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

40 കോടി രൂപയോളം വരുന്ന അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

ഭീകരരെന്ന് സംശയിക്കുന്ന 5,500 പേരുടെ പട്ടിക നേരത്തെ ദേശീയ ഭീകരവിരുദ്ധ അതോറിറ്റി തയ്യാറാക്കിയിരുന്നു. ഇതില്‍പ്പെട്ടവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നടപടിയെടുത്തത്.

ഗുരുതര ഭീകരപ്രവര്‍ത്തനം നടത്തുന്നവരടങ്ങിയ ‘എ’ വിഭാഗത്തില്‍ 1200 പേരുണ്ട്. അസറാണ് പട്ടികയില്‍ ഒന്നാമന്‍.

ജെയ്‌ഷെ മുഹമ്മദ്, തെഹരീക്ക് ഇ താലിബന്‍, ലഷ്‌കറെ തൊയ്ബ എന്നീ ഭീകരസംഘടനകളില്‍ പെട്ടവര്‍ക്കുപുറമെ പുരോഹിതന്‍ ലാല്‍ മസ്ജിദ് മൗലാന അസിസ്, ആലെ സുന്നത് വാല്, ജമാഅത്ത് നേതാക്കളായ മൗലവി അഹമ്മദ് ലുധിയാന്വി, ഔറംഗസേബ് ഫാറൂഖി എന്നിവരുടെ അക്കൗണ്ടും മരവിപ്പിച്ചു.

പഞ്ചാബ് 1443, സിന്ധ്226, ബലൂചിസ്താന്‍193, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍106 എന്നിങ്ങനെയാണ് മറ്റ് പ്രവിശ്യകളില്‍ മരവിപ്പിച്ച അക്കൗണ്ടുകളുടെ എണ്ണം.

Top