Google Pixel, Pixel XL in India stores on October 25: Price, specifications and features

ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണുകളായ ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ മോഡലുകള്‍ ഒക്ടോബര്‍ 25ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു.

ഒക്ടോബര്‍ നാലിനായിരുന്നു മെയ്ഡ് ബൈ ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഔദ്യോഗിക ലോഞ്ചിങ്ങ്.
സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുള്ള മുന്‍കൂര്‍ ബുക്കിങ് ഒക്ടോബര്‍ 13 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ആരംഭിച്ചിരുന്നു.

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഗൂഗിള്‍ പിക്‌സല്‍ 32 ജിബി പതിപ്പിന് 57,000 രൂപയാണ് വില. 128 ജിബി വെരിയന്റിന് 66,000 രൂപയും. 32 ജിബി ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്ലിന്റെ വില 67,000. 76,000 രൂപ വരും 128 ജിബി പതിപ്പിന്. വെരി സില്‍വര്‍, കൈ്വറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍.

1920 x 1080 പിക്‌സല്‍ റസലൂഷനോടെ 5 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേ(കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 4), 4ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കാവുന്ന 32ജിബി/128 ജിബി സ്റ്റോറേജ് വാരിയന്റുകള്‍, യുഎസ്ബി ടൈപ് സിയിലൂടെ അതിവേഗ ചാര്‍ജിങ്ങിന് സഹായകരമായ ഊരി മാറ്റാന്‍ കഴിയാത്ത 2770 mAh ബാറ്ററി തുടങ്ങിയവയാണ് ഗൂഗിള്‍ പിക്‌സലിന്റെ ഫീച്ചറുകള്‍. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രൊസസര്‍ ഉള്‍ക്കരുത്തേകുന്നു.

5.5 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേ ആണ് ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്ലിനുള്ളത്. പിക്‌സല്‍ റസലൂഷന്‍ 2560 x 1440 ഉം. റാമും പ്രൊസസറും സ്റ്റോറേജ് ഓപ്ഷനുകളും പിക്‌സലിന്റേതിന് സമാനം. ഊരി മാറ്റാന്‍ കഴിയാത്ത 3450 mAh ബാറ്ററി ആണ് പിക്‌സല്‍ എക്‌സ്എല്ലിലുള്ളത്. യുഎസ്ബി ടൈപ് സി പോര്‍ട്ടിലൂടെ അതിവേഗ ചാര്‍ജിങ്ങും സാധ്യം.

12.3 എംപി റിയര്‍ ക്യാമറയാണ് രണ്ട് ഫോണിലുമുള്ളത്. f/2.0 അപര്‍ച്ചര്‍, ഫേസ് ഡിറ്റക്ഷന്‍, ലേസര്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ് എന്നിവയാണ് രണ്ട് ഫോണുകളിലുമുള്ളത്. f/2.4 അപര്‍ച്ചറോടെ 8എംപി സെന്‍സര്‍ ആണ് സെക്കന്‍ഡറി ക്യാമറയിലുള്ളത്.

പുതിയ ഗൂഗിള്‍ അസിസ്റ്റന്റ് ആണ് പുതിയ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഹൈലൈറ്റ്. ഹോം ബട്ടണില്‍ ദീര്‍ഘനേരം പ്രസ്സ് ചെയ്താല്‍ ഗൂഗിള്‍ അസിസ്റ്റന്റ് ആക്‌സസ് ചെയ്യാം. തേഡ് പാര്‍ട്ടി ആപ്പുകളുമായി അസിസ്റ്റന്റിനെ ഇന്റഗ്രേറ്റ് ചെയ്യാനും ഗൂഗിള്‍ അനുവദിക്കുന്നുണ്ട്.

Top