Porn star Jessica Drake is 11th woman to allege Donald Trump sexual misconduct

ലോസ് ആഞ്ചല്‍സ്: അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ റിപ്പബ്ലിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക അരോപണം .

ട്രംപിന്റെ ഭാഗത്ത് നിന്ന് വളരെ മോശമായ പെരുമാറ്റമുണ്ടായെന്നാണ് പോണ്‍ നായികയായ ജെസീക ഡ്രെയിഡ്.

ലോസ് ആഞ്ചല്‍സില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപില്‍ നിന്നുള്ള മോശം അനുഭവത്തെ കുറിച്ച് ഡ്രെയിക് പറഞ്ഞത്. പത്ത് വര്‍ഷം മുമ്പത്തെ സംഭവമാണെന്നും തന്റെ അനുവാദമില്ലാതെ ചുംബിക്കുകയും ശരീരഭാഗത്ത് തൊടുകയും ചെയ്തുവെന്ന് ജെസീക് ഡ്രെയിക് ആരോപിച്ചത്‌.

കൂടാതെ ട്രംപ് പണം ഓഫര്‍ ചെയ്യുകയും അയാളുടെ സ്വകാര്യ വിമാനത്തില്‍ സമയം ചെലവഴിക്കാന്‍ പല തവണ ആവശ്യപ്പെടുകയും ചെയ്തുവെന്നും ജെസീക പറഞ്ഞു. ഇത്തരത്തില്‍ മോശം പെരുമാറ്റമുള്ള ഒരാള്‍ പ്രസിഡന്റാവാന്‍ യോഗ്യതയില്ലെന്നും ഡ്രെയിക് വ്യക്തമാക്കി.

ട്രംപിനെതിരെ ആരോപണമുന്നയിക്കുന്ന പത്താമത്തെ യുവതിയാണ് ജെസീക ഡ്രെയിക്. ഇതുവരെയുള്ള എല്ലാ ആരോപണങ്ങളും ട്രംപ് നിരസിച്ചിട്ടുണ്ട്.

Top