bsf published termal image in pak terririst attack

ന്യൂഡല്‍ഹി: പാക് ഭീകരരര്‍ ജമ്മുകശ്മീരിലെ ഹീരാനഗര്‍ മേഖലയിലൂടെ നുഴഞ്ഞു കയറുന്നതിന്റെ തെര്‍മല്‍ ഇമേജുകള്‍ ബി.എസ്.എഫ് പുറത്തുവിട്ടു.

ബുധനാഴ്ച രാത്രി ലഭിച്ച തെര്‍മല്‍ ഇമേജുകളില്‍ തീവ്രവാദികള്‍ ബി.എസ്.എഫ് പോസ്റ്റിനു നേരെ വെടിയുതിര്‍ക്കുന്നതും ബോംബുകള്‍ എറിയുന്നതും കാണാം. കൂടാതെ സുരക്ഷാ സേന തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.

തുടര്‍ന്ന് തീവ്രവാദികള്‍ സേനയുടെ തിരിച്ചടിയില്‍ നിന്നും രക്ഷനേടാന്‍ കുനിഞ്ഞ് രക്ഷപ്പെടുന്നതും തെര്‍മല്‍ ഇമേജുകളില്‍ വ്യക്തമായി കാണാന്‍ സാധിക്കും.

ഇരുട്ടില്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുകയും അത് ഉപയോഗിച്ച് പ്രതിബിംബങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഇമേജുകളാണ് തെര്‍മ്മല്‍ ഇമേജുകള്‍

Top