Jayalalithaa completely well, will be discharged within a week: AIADMK

ചെന്നൈ: അസുഖത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചെന്നു എ.ഐ.ഡി.എം.കെ വക്താവ് സി.ആര്‍ സരസ്വതി .

ജനങ്ങളെ സേവിക്കാനായി സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച ജയലളിത ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഇപ്പോള്‍ വിശ്രമിക്കുകണ്‌, അല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല, അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ജയലളിത ആശുപത്രി വിടുമെന്നും അവര്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി നിരവധി ആനുകൂല്യങ്ങള്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും സരസ്വതി അറിയിച്ചു. പനിയും നിര്‍ജ്ജലീകരണവും മൂലം സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top