azam khan mocks modi again

ഉത്തര്‍ പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ രംഗത്ത്.

ചായ ഉണ്ടാക്കുക, ഡ്രം കൊട്ടുക, ഭക്ഷണം ഉണ്ടാക്കുക, മുന്തിയ ഇനം വസ്ത്രം ധരിക്കുക തുടങ്ങിയ മോദിക്കുള്ള എല്ലാ ഗുണങ്ങളും തനിക്കുണ്ട്. കാണാനും മോശമല്ല, അഴിമതിക്കാരനുമല്ല. ഇങ്ങനെയുള്ള തനിക്ക് പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും അസം ഖാന്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയും രാജ്യത്ത് ജനങ്ങള്‍ പട്ടിണി കിടക്കുകയും ചെയ്യുന്ന സമയത്ത് മോദി പാകിസ്താനിലേക്കു ഷാളുകള്‍ കൊടുത്തയച്ചശേഷം മാങ്ങകള്‍ നിറച്ച പെട്ടികള്‍ വരുന്നതും കാത്തിരിക്കുകയാണ്. ഇതിന്റെ നേട്ടം അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മോദിക്ക് ലഭിക്കുമെന്നും അസം ഖാന്‍ പരിഹസിച്ചു.

ഞാന്‍ പ്രധാനമന്ത്രിയായാല്‍ ആറു മാസത്തിനുള്ളില്‍ 130 കോടി ജനങ്ങളുടെ അക്കൗണ്ടിലും 20 ലക്ഷം രൂപ വീതം നിക്ഷേപിക്കും. വാക്കു പാലിക്കാത്ത ചിലരെ പോലെയല്ല താനെന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. താന്‍ പ്രധാനമന്ത്രിയായാല്‍ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നായിരുന്നു മോദിയുടെ അന്നത്തെ വാഗ്ദാനം.

.

Top