India v New Zealand; newzealand is ready for dharmasala

ധര്‍മശാല : ‘ടെസ്റ്റിലെ സാഹചര്യമല്ല ഏകദിനത്തില്‍’. തികച്ചു വ്യത്യസ്തമായ ടീമിനെയാകും ഇന്ത്യക്ക് നേരിടേണ്ടി വരുന്നതെന്ന മുന്നറിയിപ്പുമായി ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍ ലൂക്ക് റോങ്കി.

ടെസ്റ്റിലെ തോല്‍വിയെല്ലാം മറന്നേക്കൂ, ഏകദിനം തീര്‍ത്തും വ്യത്യസ്തമായ കളിയാണല്ലോ. ടെസ്റ്റിന്റെ ഫലത്തില്‍ ഇനിയൊന്നും ചെയ്യാനാവില്ലല്ലോ. അതുകൊണ്ടുതന്നെ അഞ്ചു മല്‍സര ഏകദിന പരമ്പരയെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്. ഏകദിനത്തില്‍ ഞങ്ങളുടേതു നല്ല ടീമാണ്. സമീപകാലങ്ങളിലെ നേട്ടം തുടരാന്‍ കഴിഞ്ഞാല്‍ വിജയം സുനിശ്ചിതമെന്ന് ലൂക്ക് റോങ്കി പറഞ്ഞു

Top