Morocco to reinstate ambassador to Iran after seven year absence

റാബത്: നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം മൊറോക്കോ, ഇറാനില്‍ അംബാസിഡറെ നിയമിച്ചു.

നേരത്തെ അസര്‍ബൈജനില്‍ മൊറോക്കോ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഹസന്‍ ഹമിയാണ് പുതിയ അംബാസിഡര്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനു വേണ്ടിയാണു മൊറോക്കോ അംബാസിഡറെ നിയമിച്ചത്. ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നു 2009 ലാണു മൊറോക്കോ ഇറാനില്‍നിന്നും തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്.

ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടിവിലാണു അംബാസിഡറെ നിയമിച്ചത്.

2015ല്‍ മുഹമ്മദ് തായിക് മൊയ്ദിനെ ഇറാന്‍ മൊറോക്കോയില്‍ അംബാസിഡറായി നിയമിച്ചിരുന്നു.

Top