jayarajan resigned-vs Achuthananthan’s statement

vs achuthanandan

തിരുവനന്തപുരം: നിയമന വിവാദത്തില്‍ ആരോപണ വിധേയനായ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ച് ഒഴിഞ്ഞത് അന്തസ്സുള്ള തീരുമാനമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

മുന്‍ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി അന്തസായിട്ടാണ് ജയരാജന്‍ രാജിവച്ചതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ആരോപണം വന്നപ്പോള്‍ ജയരാജന്‍ രാജിവയ്ക്കാന്‍ തയ്യാറായി. മുന്നണികള്‍ തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങള്‍ മനസിലാക്കണമെന്നും വി.എസ് പറഞ്ഞു.

അനധികൃത നിയമനങ്ങള്‍ തടയാന്‍ ശുപാര്‍ശ ചെയ്യുമെന്നും വി. എസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Top