pulimurugan making video

തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത് മുന്നേറുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഡ്യൂപ്പ് ഇല്ലാതെയാണ് അതിസാഹസികമായ പല രംഗങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചത്.

മരത്തിലേക്ക് മോഹന്‍ ലാല്‍ ഓടിക്കയറുന്ന രംഗമാണ് ഇതില്‍ ഏറ്റവും ആവേശം കൊള്ളിക്കുന്നത്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍. സംവിധായകന്‍ വൈശാഖും ചിത്രത്തിന്റെ പലഘട്ടങ്ങളില്‍ ജീവന്‍ പണയം വച്ചുള്ള ആക്ഷന്‍ ചെയ്തിട്ടുണ്ട്. ചിത്രീകരണ വിശേഷങ്ങള്‍ എല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയിലും, കല്ലാര്‍കുട്ടി, പൂയംകുട്ടി തുടങ്ങിയ വനപ്രദേശങ്ങളിലും വിയറ്റ്‌നാം, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലുമായാണ് പുലിമുരുകന്‍ ചിത്രീകരിച്ചത്.

മലയാള സിനിമാ ചരിത്രത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. ആദ്യ മൂന്ന് ദിനംകൊണ്ടുതന്നെ 12 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ചിരിക്കുന്ന പുലിമുരുകന്റെ രചന നിര്‍വഹിച്ചത് ഉദയകൃഷ്ണയാണ്.

Top