naga chaitanya in premam

നാഗചൈതന്യയും ശ്രുതി ഹാസനും നായികാ നായകന്മാരായ പ്രേമം തെലുങ്ക് പതിപ്പിന് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിങ്ങിനുമുമ്പേ തന്നേ പാട്ടുകളൊക്കെ മലയാളം, തമിഴ് ട്രോള്‍ പേജുകളുടെ ഇരകളായിരുന്നു.

പുലിമുരുകനും തോപ്പില്‍ ജോപ്പനുമൊക്കെ എത്തിയതിനാല്‍ കേരളത്തില്‍ വെള്ളിയാഴ്ച നാമമാത്രമായ തീയറ്ററുകളില്‍ മാത്രമേ തെലുങ്ക് പ്രേമം എത്തിയുള്ളൂ.

എന്നാല്‍ തെലുങ്ക് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നാഗചൈതന്യയുടെ കരിയറിലെ രണ്ടാമത്തെ തുടക്കമായിട്ടാണ് ഈ ചിത്രത്തെ കാണുന്നത്.

premam

ആന്ധ്രയിലും തെലുങ്കാനയിലുമായി 2.38 കോടിയാണ് നേടിയത്. ‘ തെലുങ്ക് 360’ യുടെ കണക്ക് പ്രകാരം നിസാമില്‍ 85 ലക്ഷവും സ്വീഡഡില്‍ 34 ലക്ഷവും ഷെയര്‍ നേടി ചിത്രം.

14.75 കോടിക്കാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ പ്രേമത്തിന്റെ വിതരണാവകാശം വിറ്റുപോയത്. യുഎസില്‍ 4 ലക്ഷത്തോളം ഡോളറാണ് പ്രേമത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍.

റിലീസിന്റെ തലേന്ന്, വ്യാഴാഴ്ച യുഎസില്‍ നടന്ന പ്രീമിയര്‍ ഷോകളില്‍നിന്ന് മാത്രം 74,219 ഡോളര്‍ ചിത്രം നേടി. നാഗചൈതന്യ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന പ്രീമിയര്‍ കളക്ഷനാണ് ഇത്.

റിലീസ് ദിനത്തില്‍ 1.34 ലക്ഷം ഡോളറും ചിത്രം നേടി. രണ്ടാംദിനമായ ശനിയാഴ്ച യുഎസില്‍ നിന്ന് 1.57 ലക്ഷം ഡോളറും പ്രേമം നേടിയെന്ന് റിപ്പോര്‍ട്ടുകള്‍.

Top