Kanpur: District Magistrate Pratibha Gautam found dead

ന്യൂഡല്‍ഹി: കാണ്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് പ്രതിഭ ഗൗതമിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സര്‍ക്യൂട്ട് ഹൗസ് കോളനിയിലെ വീട്ടിലാണ് പ്രതിഭ ഗൗതമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീന്റെ പ്രഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമാകൂ.

Top