മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ; പുതിയ ബില്‍ പാര്‍ലമെന്റ് പാസാക്കി

ദ്യപിച്ച് വാഹനമോടിച്ചാല്‍ ഇനി മുതല്‍ പിഴയൊടുക്കേണ്ടി വരിക 10,000 രൂപ. പാര്‍ലമെന്റ് പാസാക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ലിലാണ് 2,000 രൂപയില്‍ നിന്ന് 10,000 രൂപയായി പിഴ ഉയര്‍ത്തിയത്. ഇതിനു പുറമേ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുമുള്ള പിഴ വര്‍ധിപ്പിച്ചിട്ടുണ്ട്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ.

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 5,000 രൂപയാണ് ഇനി പിഴ ചുമത്തുക. അമിത വേഗതയില്‍ വാഹനമോടിക്കുന്നതിന് 1,000 രൂപയാണ് പിഴ. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2,000 രൂപയും. കൂടാതെ മത്സരയോട്ടത്തിന് 5,000, അപകടകരമായി ഡ്രൈവിങിന് 5,000, പെര്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ 10,000 സീറ്റ് ബെല്‍റ്റോ ഹെല്‍മറ്റോ ഇല്ലെങ്കില്‍ 1,000, എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതിരുന്നാല്‍ 10,000, ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ 2,000 എന്നിങ്ങനെയാണ് പുതുക്കിയ പിഴ തുക. ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചാല്‍ മൂന്നു മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും.

Top