കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞവര്‍ഷം ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ കേന്ദ്ര സായുധ പോലീസ് സേനയില്‍പ്പെട്ടവരെ എവിടെനിന്നാണോ കശ്മീരിലേക്ക് നിയോഗിച്ചത് അവിടേക്കുതന്നെ അവരെ തിരിച്ചയയ്ക്കാനാണ് നിര്‍ദ്ദേശം.

അധിക സേനാവിന്യാസം തുടരണോയെന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. സെന്‍ട്രല്‍ റിസര്‍വ് പൊലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റ് ഫോഴ്‌സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സശസ്ത്ര സീമ ബെല്‍ എന്നിവയെയാണ് പിന്‍വലിക്കുക.

സൈനികരെ ഡല്‍ഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വ്യോമമാര്‍ഗം മാറ്റുന്നതിനുള്ള സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്താന്‍ അഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

Top