ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. 10,000 അര്‍ദ്ധ സൈനികരെ അധികമായി നിയോഗിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ ഐസിസിന്റേയും പാക് ഭീകരസംഘടനകളുടേയും ആക്രമണ ഭീഷണി കണക്കിലെടുത്താണ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിയ്ക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദ് ആണ് ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി.
നൂറ് പേര്‍ വീതമടങ്ങുന്ന 100 കമ്പനി അര്‍ദ്ധസൈനികരെയാണ് ഡല്‍ഹിയില്‍ വിന്യസിയ്ക്കുക. കഴിഞ്ഞ വര്‍ഷം ഇത് 95 ആയിരുന്നു. പാരീസ്, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിയുടെ പല ഭാഗങ്ങളും വ്യോമയാന നിരോധിത മേഖലയായിരിയ്ക്കും. വ്യോമസുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.


