സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 1000ലിറ്റര്‍ മദ്യം എലി കുടിച്ചെന്ന് പൊലീസ്

ഉത്തര്‍പ്രദേശ്: സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 1000ലിറ്റര്‍ മദ്യം എലി കുടിച്ചെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ബെരിലിയിലാണ് സംഭവം.

പ്ലാസ്റ്റിക്ക് ക്യാനുകളില്‍ സൂക്ഷിരുന്ന മദ്യമാണ് എലികള്‍ കുടിച്ചതെന്ന് പൊലീസ് അധികൃതര്‍ പറയുന്നത്. പൊലീസ് സ്റ്റോര്‍ റൂമില്‍ കയറി നടത്തിയ പരിശോധനയിലാണ് മദ്യം സൂക്ഷിച്ചിരുന്ന ക്യാനുകളെല്ലാം കാലിയായിരിക്കുന്നത് കാണുന്നത്.

മദ്യം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ക്യാനുകളില്‍ സുഷിരങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

Top