1000 അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി പ്രത്യേക ട്രെയിന്‍ ജമ്മു കശ്മീരിലെത്തി

ഉധംപൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങി കിടന്ന 1000 അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ശ്രമിക് പ്രത്യേക ട്രെയിന്‍ ജമ്മു കശ്മീരിലെത്തി.

മെയ് പത്തിന് ബംഗളൂരുവിലെ ചിക്കബനവാര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ച ട്രെയിനാണ് ഇന്ന് കശ്മീരിലെ ഉധംപൂരിലെത്തിയത്.

ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരെ കര്‍ശന ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ സ്വദേശങ്ങളില്‍ എത്തിക്കാനാണ് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത്.

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദ സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് ഈ ട്രെയിനില്‍ യാത്ര ചെയ്യാം.

Top