100-Year-Old Woman Murdered In Punjab, Family Alleges She Was Raped

Violence

പഞ്ചാബ്‌:പട്യാലയില്‍ 100 വയസുകാരിയെ അജ്ഞാതന്‍ കൊലപ്പെടുത്തി. വൃദ്ധയെ മാനഭംഗനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. മയക്കുമരുന്നിന് അടിമയായ ഒരാളാണ് സംഭവത്തിന് പിന്നിലെന്നാണ് കുടുംബം സംശയിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ദൗബ് കലാന്‍ ഗ്രാമത്തിലെ വയലിന് സമീപമാണ് വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Top