ടി 20യില്‍ 100 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായ് സൗത്തി

ഷാര്‍ജ: ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ടിം സൗത്തി. ടി20 ഫോര്‍മാറ്റില്‍ വിക്കറ്റ് കൊയ്ത്തില്‍ സെഞ്ച്വറി തികച്ചിരിക്കുകയാണ് അദ്ദേഹം.

പാകിസ്താനെതിരേ ഇറങ്ങുമ്പോള്‍ 99 വിക്കറ്റുകളായിരുന്നു സൗത്തിയുടെ പേരിലുണ്ടായിരുന്നത്. പാക് നായകന്‍ ബാബര്‍ ആസമിനെ (9) സ്ലോ ബോളിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി അദ്ദേഹം തന്റെ 100ാമത്തെ ഇരയെ കണ്ടെത്തുകയായിരുന്നു.

ടി20 ഫോര്‍മാറ്റില്‍ 100 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട മൂന്നാമത്തെ ബൗളര്‍ മാത്രമാണ് സൗത്തി. കൂടാതെ 100 വിക്കറ്റുകള്‍ കൊയ്ത രണ്ടാമത്തെ ഫാസ്റ്റ് ബൗളറായും അദ്ദേഹം മാറി. ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്കയാണ് ആദ്യത്തെയാള്‍. ഈ ലിസ്റ്റിലെ മൂന്നാമത്തെ ബൗളര്‍ ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനാണ്. 84 മല്‍സരങ്ങളില്‍ നിന്നാണ് സൗത്തി വിക്കറ്റുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

 

Top