‘100 പേര്‍സന്റ് കാതല്‍’; രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു

ജിവി പ്രകാശ് കുമാറും ശാലിനി പാണ്ഡെയും ഒന്നിക്കുന്ന ചിത്രം 100 പേര്‍സന്റ് കാതലിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തുവിട്ടു. തമന്നയും നാഗചൈതന്യയും ഒന്നിച്ചെത്തിയ തെലുങ്ക് ചിത്രം 100 പേര്‍സന്റ് ലവ് എന്ന സിനിമയുടെ തമിഴ് റീമേക്കാണിത്.

എംഎം ചന്ദ്രമൗലിയും സുകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. യോഗി ബാബു, ജയചിത്ര, തലൈവാസല്‍ വിജയ്, മനോബാല, നാസര്‍, തമ്പി രാമയ്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഗണേശ് ആണ് സിനിമാറ്റോഗ്രഫി. കാസി വിശ്വനാഥനാണ് എഡിറ്റിങ്.

Top