അങ്കമാലിയില്‍ നൂറ് കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

എറണാകുളം: അങ്കമാലിയില്‍ 100 കിലോയില്‍ അധികം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. ആന്ധ്രയില്‍ നിന്നും റോഡ് മാര്‍ഗം കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

പെരുമ്പാവൂര്‍ സ്വദേശിയാ അനസ്, ഫൈസല്‍ എന്നിവര്‍ക്ക് പുറമേ ഒരു സ്ത്രീയും സംഘത്തിലുണ്ടായിരുന്നു. രഹസ്യ വിവരത്തിന്ററെ അടിസ്ഥാനത്തില്‍ ഫ്‌ലൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഈ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഈ സംഘമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

 

 

Top